ഞെട്ടിക്കുന്ന ക്രൂരത; 11കാരിയെ സമൂഹമാധ്യമത്തിലൂടെ വിൽപനക്ക് വെച്ച സംഭവം; പ്രതി രണ്ടാനമ്മയെന്ന് പൊലീസ്

0
141

ഇടുക്കി: തൊടുപുഴയിൽ 11 വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വിൽപനക്ക് വെച്ച സംഭവത്തിൽ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പോലീസ്. സൈബര്‍ സെല്ലിന‍്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കുട്ടിയുടെ മാതാവ് ഉപേക്ഷിച്ചു പോയതാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിതാവിനെയാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ ഇയാൾക്ക് അത്തരത്തിൽ ഫേസ്ബുക്ക് ഐഡികളില്ലെന്ന് മനസ്സിലായി. പിന്നീട് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ പ്രതി രണ്ടാനമ്മയാണെന്ന് മനസ്സിലായത്. പെൺകുട്ടിയുടെ പിതാവിന്‍റെ ഫേയ്സ്ബുക്ക് ഐഡി ഉപയോഗിച്ച് ഇവർ പോസ്റ്റിടുകയായിരുന്നു. മൊബൈല്‍ വഴിയാണ് പോസ്റ്റിട്ടത്. ഇവർക്ക് 6 മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് രണ്ടാനമ്മ പോലീസിനെ അറിയിച്ചു. പെൺകുട്ടിയെ കൗൺസലിം​ഗിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here