കാസർകോട്: ചൂരി മദ്രസയിലെ അധ്യാപകനും കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.കെ. ബാലകൃഷ്ണന്റെ മുൻപാകെ ആരംഭിച്ചു.
2017 മാർച്ച് 20-ന് പുലർച്ചെ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദമാണ് ആരംഭിച്ചത്. മൂന്ന് പ്രതികളാണുള്ളത്. കേസിന്റെ വിചാരണയും വാദവും നേരത്തേ പൂർത്തിയായിരുന്നു. അന്തിമവാദത്തിന് മാറ്റിവെച്ച ഘട്ടത്തിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന എം. അശോകൻ മരിച്ചു. തുടർന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി കോഴിക്കോട് സ്വദേശി അഡ്വ. ടി. ഷാജിത്തിനെ നിയമിച്ചതോടെയാണ് അന്തിമവാദം തുടങ്ങിയത്. വാദം വ്യാഴാഴ്ചയും തുടരും.