രണ്ടുപേരെ വിവാഹം ചെയ്യാൻ അപേക്ഷിച്ച യുവതി ഒടുവിൽ ഒന്നിലുറച്ചു

0
169

പത്തനാപുരം∙ രണ്ടുപേരെ വിവാഹം കഴിക്കാൻ സബ് റജിസ്ട്രാർ ഓഫിസുകളിൽ അപേക്ഷ നൽകിയ യുവതി ഒരു അപേക്ഷ പിൻവലിച്ചു. പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിലെ അപേക്ഷയാണ് പിൻവലിച്ചത്.

യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിൻവലിക്കുകയാണെന്ന് മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പത്തനാപുരം മാര്യേജ് ഓഫിസർ അറിയിച്ചു.

അതേ സമയം യുവതിയും പുനലൂർ സ്വദേശിയും ചേർന്നു നൽകിയ അപേക്ഷയിൽ തുടർനടപടിയെടുക്കാൻ പെൺകുട്ടിയും യുവാവും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ റജിസ്ട്രേഷൻ ഐജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂവെന്ന് പുനലൂർ മാര്യേജ് ഓഫിസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here