അദ്ഭുതങ്ങൾക്കായി കാത്തിരിക്കൂ’; ഐഫോൺ 15 ലോഞ്ചിങ് സെപ്തംബർ 12 ന്

0
199

ഐ ഫോണ്‍ ആരാധക‍രുടെ കാത്തിരിപ്പിന് വിരാമം. ഐഫോൺ 15 ലോഞ്ചിങ് തീയതി ആപ്പിൾ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12 ന് നടക്കുന്ന പരിപാടിക്ക് ‘വണ്ടര്‍ലസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

കലിഫോർണിയയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നടക്കുന്ന ചടങ്ങ് ആപ്പിള്‍.കോം വഴി ഓണ്‍ലൈനായും കാണാം. ഐഫോണ്‍ 15, ആപ്പിള്‍ വാച്ച് സീരിസ് 9 തുടങ്ങി ശ്രദ്ധേയമായ ലോഞ്ചിങ് ആണ് കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 12 ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് ലോഞ്ചിങ് ചടങ്ങ് തുടങ്ങുക.

വണ്ടര്‍ലസ്റ്റ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്. നിരന്തരം വിസ്മയത്തോടെ നിലനില്‍ക്കുക എന്നതാണ് വാക്ക് സൂചിപ്പിക്കുന്നത്. ഐ ഫോണ്‍ ഉപഭോക്താക്കളെ നിരന്തരം വിസ്മയത്തിന്റെ അത്യുന്നതിയില്‍ നിലനിര്‍ത്തുക എന്നതാണ് കമ്പനി അര്‍ത്ഥമാക്കുന്നത്.

പ്രധാന ലോഞ്ചിങ്ങുകൾക്കായാണ് ഐഫോൺ വർഷാവർഷം സെപ്തംബറിൽ വമ്പൻ ചടങ്ങ് നടത്തുന്നത്. ഇത്തവണ നാല് ഐഫോണുകളും ആപ്പൾ വാച്ച് സീരീസ് 9 മാണ് ടെക് നിരീക്ഷകൾ കാത്തിരിക്കുന്നത്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവയാണ് ഫോണിൽ ഉൾപ്പെടുന്നത്. ഐഫോണ്‍ 15 പ്രോ മാക്സ് ടൈറ്റാനിയം ഫ്രെയ്മില്‍ പെരിസ്‌കോപ്പ് ക്യാമറയുമായിട്ടായിരിക്കും വരുന്നതെന്ന് സൂചനകളുണ്ട്. ഇതടക്കം വലിയ മറ്റത്തോടെയാകും ആരാധകർക്ക് മുന്നിൽ ഐഫോൺ എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here