മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?; നിർദേശങ്ങളുമായി കേരള പൊലീസ്

0
193

തിരുവനന്തപുരം: മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് വിശദീകരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. പൊലീസിൽ പരാതി നൽകുക, സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക, സ്വാകാര്യ വിവരങ്ങൾ ഫോണിൽ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്.

എത്രയും പെട്ടെന്ന് പരാതി നൽകുക

മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പോ തുണ വെബ് പോർട്ടലോ ഇതിനായി ഉപയോഗിക്കാനാകും. പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി നൽകണം.

സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക

സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ ആവശ്യമാണ്. 24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ആകുന്നതാണ്. അതുപോലെ ഫോൺ നമ്പർ ദൂരുപയോഗം ചെയ്യുന്നത് ഇതിലൂടെ തടയാനാകും.

നഷ്ടപ്പെട്ട ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യുക

ഇതിനായി https://www.google.com/android/find/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചു കൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഇതുവഴി ഫോൺ റിംഗ് ചെയ്യിക്കാനും ലോക്ക് ചെയ്യാനും സാധിക്കും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പുർണമായി ഡിലീറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച് ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു. ബാങ്ക് അക്കൗണ്ട്, പാസ്‌വേർഡ് എന്നിങ്ങനെയുള്ള സ്വകാര്യവിവരങ്ങൾ ഫോണിൽ സുക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here