ആദ്യമായി കിവി കഴിക്കുന്ന കുഞ്ഞിന്‍റെ പ്രതികരണം, 10 മില്യണ്‍ കാഴ്ചക്കാര്‍; വീഡിയോ വൈറല്‍‌

0
162

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതികളുമെല്ലാം നല്‍കുന്ന പോസിറ്റീവ് വൈബ് ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ വീഡിയോകള്‍ എപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാണ്.

ഇപ്പോഴിതാ അത്തരത്തില്‍ ഒരു കുഞ്ഞിന്‍റെ വീഡിയോ ആണ് നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നത്. ആദ്യമായി കിവി കഴിക്കുന്ന കുഞ്ഞിന്‍റെ വീഡിയോ ആണിത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍,  അമ്മ തന്‍റെ കുഞ്ഞിന് കിവി കഴിക്കാന്‍ നല്‍കുന്നതാണ് കാണുന്നത്. കിവി കഴിക്കാന്‍ കുരുന്നിന് ആദ്യം കൗതുകവും ആവേശവുമായിരുന്നു. കുരുന്നിന്‍റെ വായിലേയ്ക്ക് അമ്മ കിവി വെച്ചതും കിവിയുടെ പുളിപ്പ് കലര്‍ന്ന രുചി നാവില്‍ തട്ടിയ കുരുന്നിന്‍റെ മുഖ ഭാവം ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്.  പുളുപ്പ് കാരണം മുഖം ചുളിക്കുകയായിരുന്നു ഈ  കുരുന്ന്. എന്നാല്‍ രണ്ടാമത് കുട്ടി തന്നെ കിവി തന്‍റെ കയ്യില്‍ വാങ്ങി കഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴും പ്രതികരണം ഏതാണ്ട് സമാനമായിരുന്നു.

ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ 10.5 മില്യണ്‍ കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. 129k ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.  നിരവധി രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ചിരിച്ചു ചത്തു എന്നാണ് പലരുടെയും കമന്‍റ്.

LEAVE A REPLY

Please enter your comment!
Please enter your name here