വിലക്കയറ്റം രൂക്ഷം; ഉപ്പളയിൽ വനിതാ ലീഗിന്റെ നേതൃത്വത്തിൽ തെരുവില്‍ കഞ്ഞി വെച്ച് പ്രതിഷേധിച്ചു

0
162

ഉപ്പള: നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ സംസ്ഥാന ഭരണകൂടത്തിന്റെ നിസ്സംഗ മനോഭാവത്തിൽ പ്രതിഷേധിച്ച് വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മംഗൽപ്പാടി പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഉപ്പളയിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. കേരള ജനതയെ ഓണം ഉണ്ണാന്‍ പറ്റാത്ത ഗതികേടിലാക്കിയെന്നും കിറ്റ് നല്‍കി അധികാരത്തില്‍ വന്നവര്‍ ഓണക്കിറ്റ് പോലും നല്‍കാതെ ജനങ്ങളെ പരിഹസിക്കുകയാണെന്ന് വനിതാ ലീഗ് കുറ്റപ്പെടുത്തി.

വനിതാ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ജമീല സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിസ്‌ബാന സ്വാഗതം പറഞ്ഞു. റുബീന നൗഫൽ, റിസാന സാബിർ, ഖൈറുന്നിസ, റുഖ്‌സാന, താജ്‌വി തുടങ്ങിയവർ സംബന്ധിച്ചു. ഖമറുന്നിസ കെ.പി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here