‘പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം’; നിയമസാധുത പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍

0
162

ഗാന്ധിനഗര്‍: ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്നതിനുള്ള സാധ്യതകള്‍ തന്റെ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. ഞായറാഴ്ച മെഹ്സാന ജില്ലയിലെ നുഗര്‍ ഗ്രാമത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ നടന്ന പാട്ടിദാര്‍ കമ്മ്യൂണിറ്റി പരിപാടിയിലാണ് ഭൂപേന്ദ്ര പട്ടേല്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്. വേദിയിലേക്ക് വരുമ്പോള്‍, (സംസ്ഥാന ആരോഗ്യമന്ത്രി) റുഷികേശ്ഭായ് പട്ടേല്‍ എന്നോട് പറഞ്ഞു, പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവങ്ങള്‍ പുനഃപരിശോധിക്കണമെന്നും എല്ലാ വശങ്ങളിലും ഒരു പഠനം നടത്തണമെന്നും.

പ്രണയവിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം ഉണ്ടെന്ന് ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യണം മുഖ്യമന്ത്രി പറഞ്ഞു. ”ഭരണഘടന തടസ്സമാകുന്നില്ലെങ്കില്‍ അതിനായി ഞങ്ങള്‍ പഠനം നടത്തും. നല്ല ഫലങ്ങള്‍ കൈവരിക്കാന്‍ ഞങ്ങള്‍ ശ്രമവും നടത്തും ”അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞു.

2015ല്‍ കമ്മ്യൂണിറ്റിയുടെ ക്വാട്ട പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ പട്ടീദാര്‍ ഗ്രൂപ്പായ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പാണ് (എസ്പിജി) പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും നിരവധി പാട്ടിദാര്‍ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അഹമ്മദാബാദിലെ ജമാല്‍പൂര്‍-ഖാദിയ നിയോജക മണ്ഡലത്തില്‍ നിന്നുള്ള പ്രതിപക്ഷ കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖെദാവാല പദ്ധതിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കത്തെഴുതി. ”ഇത് ഒരു ഹിന്ദു-മുസ്ലിം പ്രശ്നമല്ല, മറിച്ച് രണ്ട് കുടുംബങ്ങളെ ബാധിക്കുന്നു,” ഇമ്രാന്‍ ഖെദാവാല ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

”പെണ്‍കുട്ടിയുടെ കുടുംബം തകരുന്നു, അവര്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുമ്പോള്‍ സമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നു, അതിനാല്‍ അവരുടെ സമ്മതം നിര്‍ബന്ധമാക്കണം. പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒളിച്ചോടുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്ത അത്തരം നിരവധി കേസുകള്‍ എന്റെ അടുക്കല്‍ വന്നിട്ടുണ്ട്. നിയമസഭയുടെ വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ ഈ വിഷയത്തില്‍ ബില്‍ കൊണ്ടുവരണമെന്ന് ഇമ്രാന്‍ ഖേദാവാല ആവശ്യപ്പെടുകയും അതിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. ”ഈ ബില്‍ കൊണ്ടുവരേണ്ടത് പ്രധാനമാണ്, കാരണം കുട്ടികള്‍ ഇന്ന് മാതാപിതാക്കളുടെ നിയന്ത്രണത്തിലല്ല. അവര്‍ നിഷ്‌കളങ്കരായിരിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

രക്ഷാകര്‍തൃ സമ്മതം കൂടി ഉള്‍പ്പെടുത്തി സംസ്ഥാന വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ബിജെപി നിയമസഭാംഗം ഫതേസിന്‍ ചൗഹാന്റെ ആവശ്യം ഖേദാവാലയുടെ പാര്‍ട്ടി സഹപ്രവര്‍ത്തകയും എംഎല്‍എയുമായ ജെനിബെന്‍ താക്കൂര്‍ നിയമസഭയില്‍ ഉന്നയിച്ചതിന് നാലു മാസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഞായറാഴ്ച പ്രഖ്യാപനം.

പെണ്‍കുട്ടി താമസിക്കുന്ന അതേ താലൂക്കില്‍ തന്നെ പ്രാദേശിക സാക്ഷികളുടെ സാന്നിധ്യത്തിലും മാതാപിതാക്കളുടെ സമ്മതത്തോടെയും പ്രണയവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 2009ലെ ഗുജറാത്ത് രജിസ്ട്രേഷന്‍ ഓഫ് മാര്യേജസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് രണ്ട് എംഎല്‍എമാരും ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here