കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഉപ്പള അഗ്നിരക്ഷാസേന

0
132

ഉപ്പള : കിണറ്റിൽ വീണ പശുവിനെ സാഹസികമായി രക്ഷിച്ച് ഉപ്പള അഗ്നിരക്ഷാസേന. ശനിയാഴ്ച ഉച്ചയോടെ പൈവളിഗെയിലെ മണ്ടെക്കാപ്പിലാണ് പശു കിണറ്റിൽ വീണത്. ബെഞ്ചമിൻ മൊന്തേരയുടെ പശുവാണ് സമീപവാസിയായ പ്രദീപന്റെ 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്.

ഉപയോഗശൂന്യമായതും അപകടാവസ്ഥയിലുള്ളതുമായ കിണറായതിനാൽ പശുവിനെ രക്ഷിക്കൽ ബുദ്ധിമുട്ടായിരുന്നു. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ വി.വി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് പശുവിനെ പുറത്തെത്തിച്ചത്.

അഗ്നിരക്ഷാസേന അംഗങ്ങളായ എസ്.മുഹമ്മദ് ഷാഫി, വിമൽകുമാർ, പദ്മകുമാർ, അതുൽ രവീന്ദ്രൻ, ഹോംഗാർഡുമാരായ പ്രദീപ് മേനോൻ, സുകേഷ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here