മുസ്ലിം വിദ്യാര്‍ത്ഥിയെ ഹിന്ദു വിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം: വിദ്യാഭ്യാസവകുപ്പാണ് നടപടിയെടുക്കേണ്ടതെന്ന് പൊലീസ്

0
227

ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ അധ്യാപിക തൃപ്തി ത്യാഗി മുസ്ലിം വിദ്യാര്‍ത്ഥിയെ ഹിന്ദുവിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം പടരുമ്പോള്‍ വിദ്യാഭ്യാസവകുപ്പാണ് നടപടിയെടുക്കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി പൊലീസ്. മുസഫര്‍നഗറിലെ സ്വകാര്യസ്‌കൂളിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കണക്കിന് മാര്ക്ക് കുറഞ്ഞതിനാണ് അടിച്ചത്. മുസ്്‌ലിം വിദ്യാര്‍ത്ഥിയാണെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. ഏതായാലും അവര്‍ നടപടിയെടുക്കട്ടെ. എസ്.പി സത്യനാരായണ്‍ പ്രജാപത് പറയുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വിഷയം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here