ഉദ്യാപുരം ആയിരം ജമാഅത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു

0
103

മഞ്ചേശ്വരം: ഉത്തര മലബാരിലെ പ്രസിദ്ധമായ ജമാഅത്തുകളിൽ ഒന്നായ ഉദ്യാവർ ആയിരം ജമാഅത്ത് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി സയ്യിദ് സൈഫുള്ള തങ്ങളേയും ജനറൽ സെക്രട്ടറിയായി ഇബ്റാഹിം ബട്ടർ ഫ്ളൈ, കജാഞ്ചിയായി അഹമ്മദ് ബാവ ഹാജിയെയും തിരഞ്ഞെടുക്കപ്പെട്ടു.

ജമാഅത്തിന് കീഴിലെ പതിമൂന്ന് മഹല്ലുകളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുക്കപ്പട്ട നാൽപത്തി ഒന്ന് അംഗങ്ങൾ ചേർന്ന് ഐകകണ്ഠ്യേന പുതിയ കമ്മിറ്റിയെ തിരഞ്ഞടുക്കുകയായിരുന്നു.

വൈസ് പ്രസിഡന്റുമാരായി അബൂബക്കർ മാഹിൻ ഹാജി, സയ്യിദ് മുഹമ്മദ് അത്താഉള്ള തങ്ങൾ. സെക്രട്ടരിമാരായി എസ്.എം. ബശീർ, ബാപ്പൻ കുഞ്ഞി തൂമിനാട്, എം.എഫ്. മൊയ്ദിൻ ഫാറൂഖ്, മുസ്തഫ ഉദ്യാവർ, ബശീർ കറോഡ എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ കാലയളവിൽ ഇതേ പ്രസിഡന്റ്, ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വളറെയധികം സ്തുത്യർഹമായ പുരോഗമന പ്രവൃത്തികൾ പൂർത്തിയാക്കിയതായി യോഗത്തിൽ അഭിപ്രായമുയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here