കടലിൽ വീണ് രണ്ടു യുവാക്കൾ മരിച്ചു

0
268

കാസർകോട് : നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ വീണ് മരിച്ചു. ബോട്ട് ജെട്ടി പരിസരത്തെ രാജേഷ്(35) തീരദേശ പോലീസ് റെസ്ക്യൂ ബോട്ടിലെ ജീവനക്കാരൻ സനീഷ് എന്നിവരാണ് മരിച്ചത്. വൈകീട്ട് 5 മണിയോടെ നടുവിൽ പള്ളിക്ക് സമീപത്താണ് അപകടം. മീൻ പിടിക്കുന്നതിനിടെ രാജേഷ് കടലിൽ വീഴുകയായിരുന്നു. ഒപ്പമുള്ള ആളുടെ നിലവിളിയെ തുടർന്ന് സ നീഷും സ്ഥലത്ത് എത്തിയിരുന്നു. രാജേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സനീഷും അപകടത്തിൽ പെട്ടത്. നാട്ടുകാരും തീരദേശ പോലീസും ചേർന്നാണ് ഇരുവരെയും കടപ്പുറത്ത് എത്തിച്ചത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ദാമോദരന്റെ മകനാണ് രാജേഷ്. കല്ല് കെട്ട് തൊഴിലാളിയായിരുന്നു. തൈക്കടപ്പുറം സ്വദേശി ഭരതന്റെ മകനാണ് സനീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here