പ്രതിയെ പിടിക്കാനെത്തിയ കർണാടക പോലീസ് കേരള പോലീസിന്റെ കസ്റ്റഡിയിൽ

0
213

കളമശ്ശേരി: തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടിക്കാൻ കൊച്ചിയിലെത്തിയ കർണാടക പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് കളമശ്ശേരി പോലീസ് തടഞ്ഞതും സ്റ്റേഷനിലേക്ക് എത്തിച്ചതും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപടി.

ഇവർ കർണാടക സൈബർ പോലീസ് സംഘമാണെന്നാണ് സൂചന. ബെംഗളൂരുവിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്ന് ഇവർ പ്രതിയെ പിടികൂടി. എന്നാൽ പ്രതിയുടെ എ.ടി.എം. കാർഡ് ഉപയോഗിച്ച് കർണാടക പോലീസ് പണമെടുത്തുവെന്ന് പ്രതിയുടെ സുഹൃത്തുക്കൾ സിറ്റി പോലീസ് കമ്മിഷണർക്ക് വിവരം നൽകി. ഇതിൽ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽനിന്നുള്ള നിർദേശപ്രകാരം കളമശ്ശേരി പോലീസ് ഇവരെ അത്താണിയിൽ തടഞ്ഞത്. നിലവിൽ കേസൊന്നും എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് പ്രതികരിക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണറോ ഡി.സി.പി.യോ കളമശ്ശേരി സി.ഐ.യോ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here