മംഗളൂരുവില്‍ എംഡിഎംഎ ലഹരിമരുന്നുകളുമായി മൂന്ന് പേര്‍ പിടിയില്‍

0
225

മംഗളൂരു: നഗരത്തില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശിയടക്കം മൂന്നുപേരെ പാണ്ഡേശ്വര്‍ പോലീസ് പിടികൂടി. തലപ്പാടി സ്വദേശി അബ്ദുള്‍ റവൂഫ് (29), കണ്ണൂര്‍ പാനൂര്‍ സ്വദേശിയും രണ്ടാം ബികോം വിദ്യാര്‍ഥിയുമായ ഉബൈദ് കുന്നുമല്‍ (21), മൂഡിഗെരെ സ്വദേശിയും കോഴിക്കടയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇര്‍ഷാദ് (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ജെപ്പു കിംഗ്സ് ഗാര്‍ഡിന് സമീപം മയക്കുമരുന്ന് വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടേയാണ് ഇവര്‍ പോലീസിന്റെ വലയിലായത്. പ്രതികളില്‍ നിന്ന് 13,750 രൂപ വിലവരുന്ന 5.071 ഗ്രാം എംഡിഎംഎ, 1500 രൂപ, ഡിജിറ്റല്‍ വെയ്റ്റിംഗ് സ്‌കെയില്‍, മൊബൈല്‍ ഫോണ്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ മനോഹര്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here