അബുദാബി: ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന രാജ്യമായി യുഎഇ. യുഎഇയില്‍ 35 ലക്ഷത്തിലധികം ഇന്ത്യക്കാർ ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന റീജിയൻ ഗൾഫ് രാജ്യങ്ങളാണ്. അഞ്ച് ഗൾഫ് രാജ്യങ്ങളിൽ മാത്രമായി 70 ലക്ഷത്തിലധികം ഇന്ത്യക്കാർ ഉണ്ട്.
34,19,000 ആയിരുന്നു യുഎഇയിലെ കഴിഞ്ഞ വർഷത്തെ ഇന്ത്യക്കാരുടെ എണ്ണം. എന്നാൽ ഒരു വർഷത്തിനിടെ ഒരു ലക്ഷത്തോളം പുതിയ ഇന്ത്യക്കാരാണ് യുഎഇയിലേക്ക് കുടിയേറിയത്. ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ജോലി ലഭിക്കുന്ന രാജ്യങ്ങളാണ് ഗൾഫ് രാജ്യങ്ങൾ എന്നതിനാൽ തന്നെ നിരവധി പേരാണ് ഓരോ വർഷവും ഗൾഫിൽ എത്തുന്നത്. ഇതിൽ തന്നെ ഏറ്റവും അധികം ഇന്ത്യക്കാര്‍ തൊഴില്‍ തേടി എത്തുന്ന രാജ്യമാണ് യുഎഇ.
യുഎഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ അഞ്ച് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഉള്ളത്. എണ്ണത്തിൽ കുറവാണെങ്കിലും ബഹ്‌റൈനിലും ഇന്ത്യൻ – മലയാളി സാന്നിധ്യം എല്ലായിടത്തും കാണാം. യുഎഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ രാജ്യങ്ങളിലായി 89,32,000 ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.
അതേസമയം, ഇന്ത്യക്കാര്‍ക്കായി ദുബൈ, റിയാദ്, ജിദ്ദ എന്നീ ഗൾഫ് രാഷ്ട്രങ്ങളിലും ക്വാലാലംപൂരിലും ഓവര്‍സീസ് ഇന്ത്യന്‍ ഹെല്‍പ് സെന്ററുകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗള്‍ഫ് നാടുകളിലെ നയതന്ത്രകാര്യാലയങ്ങളില്‍ തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.