കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ചു; യുവാവിന് കേൾവിശക്തി നഷ്ടമായി

0
214

കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ ഷെജിയാംഗ് ജില്ലയിലെ വെസ്റ്റ് ലേക്കിലാണ് ഈ വിചിത്രം സംഭവം.

ചൈനീസ് വാലന്റൈൻസ് ഡേ ദിവസമായ ഓഗസ്റ്റ് 22ന് ഡേറ്റിന് പോയ കമിതാക്കൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കാമുകിയെ ചുംബിക്കവെ യുവാവിന്റെ ചെവിയിൽ നിന്ന് കുമിളകളുടെ ശബ്ദം കേൾക്കുകയുണ്ടായി. കടുത്ത ചെവി വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.

കർണപുടത്തിന് തകരാർ സംഭവിച്ചതായായാണ് ഡോക്ടർമാർ കണ്ടെത്തിയത്. കേൾവിശക്തി തിരികെ ലഭിക്കാൻ രണ്ട് മാസമെങ്കിലും സമയമെടുക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ചുംബിക്കുമ്പോൾ ചെവിയിൽ വായു സമ്മർദത്തിൽ മാറ്റം വരുത്തുമെന്നും ഒപ്പം പങ്കാളിയുടെ വലിയ നിശ്വാസങ്ങൾ കൂടിയാകുമ്പോൾ കർണപുടത്തെ ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടതായിട്ടാണ് റിപ്പോർട്ട് .

LEAVE A REPLY

Please enter your comment!
Please enter your name here