നിങ്ങളുടെ ഇഷ്ടഭക്ഷണം ഇവയാണോ?…സ്ട്രീറ്റ് ഫുഡിലെ ഏറ്റവും മോശം ഭക്ഷണങ്ങളുടെ ലിസ്റ്റ് പുറത്ത്

0
221

ഒഴിവുസമയം പുറത്ത് കറങ്ങാന്‍ പോകുന്നതും ഭക്ഷണം കഴിക്കുന്നതും ഇന്ന് മലയാളികളുടെ ശീലമാണ്. അത്തരത്തില്‍ പ്രത്യേകിച്ച് നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന സ്ട്രീറ്റ് ഫുഡിനോട് എല്ലാവര്‍ക്കും പത്യേകം ഒരിഷ്ടമാണ്.

രുചി വൈവിധ്യങ്ങള്‍ കൊണ്ടും ചേരുവകള്‍ കൊണ്ടും ഏറെ ആരാധകര്‍ ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡിനുണ്ട്. എന്നാല്‍ അത്ര വിശ്വസിച്ച് കഴിക്കാന്‍ വരട്ടെ, പരമ്പരാഗത പാചകരീതികളും ഭക്ഷണങ്ങളും പരിചയപ്പെടുത്തുന്ന യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ‘ഏറ്റവും മോശം റേറ്റിംഗ് ഉള്ള ഇന്ത്യന്‍ സ്ട്രീറ്റ് ഭക്ഷണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. മഹാരാഷ്ട്രയിലെ പ്രശസ്തമായ ദഹി പുരിയാണ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഏറെ ദഹി പുരി ആരാധകരുള്ള ഇന്ത്യയില്‍ ഇത് അത് സന്തോഷകരമായ വാര്‍ത്തയല്ല.

ആഗസ്ത് 17 വരെ രേഖപ്പെടുത്തിയ 2,508 റേറ്റിംഗുകളെ അടിസ്ഥാനമാക്കിയാണ് ടേസ്റ്റ് അറ്റ്‌ലസ് ലിസ്റ്റ് തയ്യാറാക്കിയത്. അതില്‍ 1,773 മാത്രമാണ് റേറ്റിങ്ങിനായി ഉള്‍പ്പെടുത്തിയത്.

മുംബൈയില്‍ നിന്നുള്ള ഐക്കണിക് വിഭവമായ ബോംബെ സാന്‍ഡ്‌വിച്ചും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. എഗ് ബുര്‍ജി അഞ്ചാം സ്ഥാനത്തും ദഹി വട ആറാം സ്ഥാനത്തും സബുദാന വട ഏഴാം സ്ഥാനത്തുമായി ആദ്യ പത്തില്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പഞ്ചാബിന്റെ ഗോബി പറാട്ട ഒമ്പതാം സ്ഥാനത്തെത്തി. ദക്ഷിണേന്ത്യയിലെ ബോണ്ട അല്ലെങ്കില്‍ പൊട്ടറ്റോ ബോണ്ട അവസാന സ്ഥാനവും സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here