തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം. വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്.
ഇടുക്കി അണക്കെട്ടില്‍ 54 അടി വെള്ളം കുറവാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ളത് 31 ശതമാനം വെള്ളം മാത്രമാണ്.
ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. ദിവസവും 10 കോടി രൂപയുടെ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നുണ്ട്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതിന് അനുസരിച്ച് സര്‍ചാര്‍ജ് കൊണ്ടുവരാനാണ് ആലോചന.
പ്രതിസന്ധി പരിഹരിക്കാന്‍ നിരക്ക് വര്‍ധന വേണ്ടി വരുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. വൈദ്യുതി നിരക്ക് വര്‍ദ്ധന ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി വൈദ്യുതി മന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
അവശ്യ സാധനങ്ങള്‍ക്കും വെളളക്കരത്തിനുമൊപ്പമാണ് വൈദ്യുതി നിരക്കും കൂടുന്നത്. ഓണത്തിന് മുമ്പ് തന്നെ നിരക്ക് വര്‍ധനയുടെ പ്രഖ്യാപനം ഉണ്ടാകും. മന്ത്രിയുടെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേരുന്നത്. അധിക വൈദ്യുതി വാങ്ങുന്നതടക്കം വിഷയങ്ങളില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.