ഹല്‍വയില്‍ വിഷം കലര്‍ത്തി നല്‍കി ഗൃഹനാഥന്‍; ഭാര്യയും അഞ്ചുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു

0
169

ജയ്പുര്‍: ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കലര്‍ത്തിയ ഹല്‍വ നല്‍കി ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹല്‍വ കഴിച്ച ഭാര്യയും അഞ്ചുമാസം പ്രായമുള്ള മകനും മരിച്ചു. ഗൃഹനാഥനെയും മകളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം.

ജയ്പുര്‍ പ്രതാപ്‌നഗര്‍ സ്വദേശിയായ മനോജ് ശര്‍മ(30)യാണ് ഭാര്യയ്ക്കും മക്കള്‍ക്കും വിഷംനല്‍കിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബാംഗങ്ങള്‍ക്ക് ഹല്‍വയില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം.

ഭാര്യയ്ക്കും മക്കള്‍ക്കും ഹല്‍വ നല്‍കിയശേഷം മനോജ് ശര്‍മയും ഇത് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.ഹല്‍വ കഴിച്ച മനോജിന്റെ ഭാര്യ സാക്ഷി(28)യും അഞ്ചുമാസം പ്രായമുള്ള മകന്‍ അഥര്‍വും മരിച്ചു. ഹല്‍വ കഴിച്ചെങ്കിലും മകള്‍ നിയ രക്ഷപ്പെട്ടു. വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ മകളെയും മനോജിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭീമമായ സാമ്പത്തികബാധ്യതയാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതാപ്‌നഗറിലെ വാടകവീട്ടിലാണ് മനോജ് ശര്‍മയും കുടുംബവും താമസിച്ചിരുന്നത്. വന്‍സാമ്പത്തിക ബാധ്യതയ്ക്ക് പുറമേ കുടുംബപ്രശ്‌നങ്ങളും ഇയാള്‍ക്കുണ്ടായിരുന്നതായും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here