ഹൊസങ്കടി: വീടിന്റെ വാതില്‍ തള്ളി നീക്കി പത്ത് പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മജിര്‍പ്പള്ളം നിരോളിഗെയിലെ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍ ഖാദറിന്റെ വീടിനോട് ചേര്‍ന്ന് മുറികള്‍ നിര്‍മ്മിക്കുന്നതിനാല്‍ അബ്ദുല്‍ ഖാദറും കുടുംബവും സമീപത്തെ ക്വാര്‍ട്ടേഴ്സിലേക്ക് ഞായറാഴ്ച്ച താമസം മാറിയിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് വാതില്‍ തള്ളി നീക്കിയ നിലയില്‍ കണ്ടത്. അകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.