റോഡ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

0
197

തിരുവനന്തപുരം ആറ്റിങ്ങലില്‍ റോഡ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്.

ആറ്റിങ്ങല്‍ ബൈപാസില്‍ ഇന്നലെ രാത്രി പതിനൊന്നരയ്ക്കായിരുന്നു അപകടം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

കൊല്ലത്തേക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വലിയ താഴ്ചയില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഭാഗത്തേക്കാണ് കാര്‍ മറിഞ്ഞത്.

അപകടസ്ഥലത്ത് മുന്നറിയിപ്പ് സംവിധാനങ്ങളോ മതിയായ ലൈറ്റുകളോ ഇല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here