ഈ കണക്കിന് ആണെങ്കിൽ സൂപ്പർ താരങ്ങൾക്ക് ആരാധകർ തന്നെ ശമ്പളം കൊടുക്കും, പണക്കിലുക്കത്തിന്റെ പുതിയ സോക്കർ വസന്തന്തിൽ ഫാബിഞ്ഞോക്ക് കിട്ടിയത് വമ്പൻ സമ്മാനം (വീഡിയോ)

0
201

സൗദി ലീഗിൽ എന്താണ് സംഭവിക്കുന്നത്? ഫുട്‍ബോൾ ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന പണക്കിലുക്കത്തിന്റെ പുതിയ സോക്കർ വസന്തമാണ് സൗദിയിൽ വിരിഞ്ഞിരിക്കുന്നത്. റൊണാൾഡോ മാത്രമല്ല സൗദി ലീഗെന്നും ഇവിടെ കളികൾ വേറെ ലെവൽ ആണെന്നും സൂചിപ്പിക്കിച്ചുകൊണ്ടാണ് താരങ്ങൾ സൗദിക്ക് ഒഴുകുന്നത്. ലീഗിൽ മുടങ്ങുന്ന പണം അത്രത്തോളമായിരുന്നു. നെയ്മർ പോലെ ഇപ്പോൾ കത്തി നിൽക്കുന്ന താരം എത്തി എന്നതിലുണ്ട് ലീഗിന്റെ റേഞ്ച് എന്താണെന്ന്. സൗദി പ്രോ ലീഗിലെ ഒരു മത്സരത്തിൽ കളിച്ച് മടങ്ങുക ആയിരുന്ന ബ്രസീലിയൻ സൂപ്പർ താരം ഫാബീഞ്ഞോക്ക് ആരാധകൻ സമ്മാനായി കൊടുത്തിരിക്കുന്നത് റോളക്സ് വാച്ചാണ്.

ഫാബിഞ്ഞോ സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങുന്നതിന്റെയും ഒരു ആരാധകൻ തടയുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിട്ടു. ആ ആരാധകൻ താരത്തിന് ഒരു റോളക്സ് വാച്ച് സമ്മാനമായി നൽകി, അത് മടങ്ങുമ്പോൾ റെഡ്സ് കളിക്കാരൻ നന്ദിയോടെ സ്വീകരിച്ചു.

സമ്മാനം സ്വീകരിച്ചപ്പോൾ താരം ചിരിക്കുന്നുണ്ട്. എന്നാൽ മുന്നോട്ട് നടക്കുമ്പോൾ വാച്ച് താഴെ വീണു. എന്നിരുന്നാലും, പരിശോധനയിൽ പോറലുകളൊന്നുമില്ലെന്ന് കണ്ടെത്തി, അതിനാൽ പിന്തുണച്ചയാളോട് ബ്രസീലിയൻ നന്ദി പറഞ്ഞുകൊണ്ട് യാത്ര തുടർന്നു. നിലവിൽ സൗദി ലീഗിലെ അൽ ഇത്തിഹാദ് ടീമിനായിട്ടാണ് താരം കളിക്കുന്നത്.

റൊണാൾഡോ, നെയ്മർ, ബെൻസിമ, മാനെ, തുടങ്ങി ഒരുപാട് സൂപ്പർ താരങ്ങൾ ഇപ്പോൾ തന്നെ സൗദിയിലുണ്ട്. ഭാവിയിൽ ഈ എണ്ണം ഒരുപാട് വർദ്ധിക്കുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here