ട്രെയിനിനു നേരെ കല്ലേറ്; കാസർകോട് 50 പേർ പിടിയിൽ

0
218

കാസർകോട് ∙ ട്രെയിനിനു നേരെ വിവിധ സ്ഥലങ്ങളിൽ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ റെയിൽവേ ട്രാക്കിനു സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട 50 പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. 10 വർഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം ആണ് ഹോസ്ദുർഗ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

റയിൽവേ ട്രാക്ക് കേന്ദ്രികരിച്ച് രഹസ്യ നിരീക്ഷണം നടത്താൻ ആളുകളെയും സിസിടിവി ക്യാമറയും ഏർപ്പാട് ചെയ്തിട്ടുണ്ട്. റെയിൽവേ ട്രാക്കിന് സമീപം ഉള്ള വീടുകളിൽ കേന്ദ്രീകരിച്ചു പൊലീസ് ഉദ്യോഗസ്ഥർ രഹസ്യ നിരീക്ഷണം നടത്തും. ട്രെയിനുകളിൽ കൂടുതൽ പ‌ൊലീസിനെ വിന്യസിച്ചു നിരീക്ഷണം ശക്തമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here