കരിപ്പൂരിൽ സ്വർണ്ണ, വിദേശ കറൻസി വേട്ട; 3.5 കിലോയിലധികം സ്വർണ്ണവും 20 ലക്ഷത്തിലേറെ മൂല്യം വരുന്ന വിദേശ കറൻസിയും കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി; 5 പേർ പിടിയിൽ

0
172

കോഴിക്കോട്:   കരിപ്പൂർ വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണ്ണ, കറൻസി വേട്ട. കഴിഞ്ഞ ദിവസം  രാത്രി  സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാപ്പാട് സ്വദേശിയായ അജ്മൽ ഫാഹിൽ  (25) നിന്നും രേഖകളില്ലാതെ വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച 20,90,000 രൂപയ്ക്കു തുല്യമായ  1,00,000 സൗദി റിയാൽ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി.

പുലർച്ചെ  ബഹറിനിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ എത്തിയ കോഴിക്കോട് കളരാന്തിരി സ്വദേശി വലിയ കൽപള്ളി മുഹമ്മദ് സൈബിനിൽ (27) നിന്നും 1117ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ 4 ക്യാപ്സൂളുകളും ,   എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ  ദുബായിൽ നിന്നും എത്തിയ അടിവാരം സ്വദേശി ഫവാസ് കുഴിയഞ്ചേരിയിൽ നിന്നും 535ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതമടങ്ങിയ 2  ക്യാപ്സൂളുകളും കസ്റ്റംസ് പിടികൂടി. സ്വർണമിശ്രിതമടങ്ങിയ  ക്യാപ്സൂളുകൾ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ആണ് ഇരുവരും ശ്രമിച്ചത്. മുഹമ്മദ് സൈബിന് 60,000 രൂപയും വിമാന ടിക്കറ്റും, ഫവാസിന് 30,000 രൂപയുമാണ്  പ്രതിഫലമായി കള്ളക്കടത്ത് സംഘം വാഗ്ദാനം നൽകിയിരുന്നത്.

ഇതിന് പുറമെ പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രെസ്സിൽ അബുദാബിയിൽ നിന്നും എത്തിച്ചേർന്ന കണ്ണൂർ ജില്ലയിലെ കിട്ടാഞ്ചി കുന്നോത്ത് വീട്ടിൽ മുഹമ്മദ്‌ ഹനീഫ (33), കോഴിക്കോട് ജില്ലയിലെ കായ്ക്കോടിയിൽ ഉള്ള കൂട്ടൂർ വീട്ടിൽ കുഞഹമ്മദ് കൂട്ടൂർ (53) എന്നിവരിൽ നിന്നും ശരീരഭാഗങ്ങളിൽ ഒളിച്ചു കടത്താൻ ശ്രമിച്ച യഥാക്രമം 1119 ഗ്രാം തൂക്കം ഉള്ള 4 ക്യാപ്സൂൾ , 837 ഗ്രാം തൂക്കം ഉള്ള 3 കാപ്സൂൾ വീതമുള്ള സ്വർണമിശ്രിതവും കസ്റ്റoസ് പിടികൂടി. സ്വർണം വേർതിരിചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടര്ന്വേഷണവും കസ്റ്റoസ് ആരംഭിച്ചു.അസിസ്റ്റന്റ് കമ്മിഷണർമാരായ  ഗോപകുമാർ. ഇ. കെ  പ്രവീൺകുമാർ എന്നിവർ  പരിശോധനക്ക് നേതൃത്വ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here