മാലിന്യം തള്ളൽ: രണ്ടുദിവസങ്ങളിലായി ആറു കേസുകൾ രജിസ്റ്റർ ചെയ്തു

0
98

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ബുധൻ, വ്യാഴം ദിവസങ്ങളിലായി ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ തോപ്പുംപടി, എറണാകുളം ടൗൺ സൗത്ത്, ഏലൂർ, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ ആണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

മുണ്ടംവേലി പള്ളിയുടെ മുൻവശത്ത് പ്രവർത്തിക്കുന്ന ലില്ലീസ് സ്റ്റോറിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് കടയിലെ ജീവനക്കാരൻ മുണ്ടംവേലി മൈത്രി ലൈനിൽ പൊൻവേലി വീട്ടിൽ പി. ഡി ആന്റണിയെ പ്രതിയാക്കി തോപ്പുംപടി പൊലീസ് കേസ് ആഗസ്റ്റ് രണ്ടിന് രജിസ്റ്റർ ചെയ്തു.

കെ.എൽ 40-യു-5051 നമ്പർ നിസാൻ മാലിന്യ ടാങ്കറിന്റെ ഡ്രൈവറായി ചുമതല വഹിച്ച് ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കയറ്റി കൊണ്ടുപോകുന്നതായി നെട്ടൂർ അസറ്റ് ഹോംസിന് സമീപം കണ്ടതിന് പള്ളുരുത്തി രാമേശ്വരം തലപ്പിപറമ്പിൽ വീട്ടിൽ ഷാജിയെ പ്രതിയാക്കി പനങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ.എൽ-40-ഡി-5527 നമ്പർ മോട്ടോർ സൈക്കിളിൽ എത്തി മുണ്ടംവേലി കരയിൽ സാന്തോം കോളനിക്ക് സമീപം രോഡരുകിൽ മാലിന്യം നിക്ഷേപിച്ചതിന് മുണ്ടംവേലി തറേപ്പറമ്പിൽ അമിത് കുമാർ പാണ്ടയെ പ്രതിയാക്കി തോപ്പുംപടി പൊലീസ് കേസ് ആഗസ്റ്റ് മൂന്നിന് രജിസ്റ്റർ ചെയ്തു.

തേവര റോഡിൽ സാഫ്രോൺ ഹോട്ടലിൽ സമീപം മാലിന്യം നിക്ഷേപിച്ചതിന് മാഹി സ്വദേശി ട.വി ഫൈസലിനെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ.എൽ -41-എസ് -2503 നമ്പർ കാറിൻെറ ഡ്രൈവറായി ചുമതല വഹിച്ച് കണ്ടെയ്നർ റോഡിൽ ഫാക്ട് സിഗ്നലിൽ സമീപം മാലിന്യം നിക്ഷേപിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

കെ.എൽ-33-ബി -8554 നിസാൻ മാലിന്യ ടാങ്കറിന്റെ ഡ്രൈവറായി ചുമതല വഹിച്ച് ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കയറ്റി കൊണ്ടുപോകുന്നതായി നെട്ടൂർ അസറ്റ് ഹോംസിന് സമീപം കണ്ടതിന് ചെറുവൈപ്പിന് അയ്യംമ്പിള്ളി കണിയത്തറ വീട്ടിൽ അമൽനാഥിനെ പ്രതിയാക്കി പനങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here