ഷിറിയ കുന്നിൽ ഇസ്‌ലാമിക് സെന്റർ ശിലാ സ്ഥാപനവും പൊതുസമ്മേളനം 11ന്

0
115

കുമ്പള : ഷിറിയ കുന്നിൽ എസ്.എം.എഫ്, എസ്.വൈ.എസ്,എസ്.കെ. എസ്.എസ്.എഫ്., എസ്.ബി.വി. എന്നിവയുടെ ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ ശിലാസ്ഥാപനവും പൊതുസമ്മേളനവും മതപ്രഭാഷണവും 11-ന് നടക്കും. മജ്‌ലിസുന്നൂറിന്റെ ആറാം വാർഷികവും ഇതോടൊപ്പം നടക്കും.

വൈകീട്ട് മൂന്നിന് ഖാസി അക്കാദമി ചെയർമാൻ സിറാജുദ്ധീൻ ഫൈസി ചേരാൽ പതാക ഉയർത്തും. മജ്‌ലിസുന്നൂർ ആത്മീയസംഗമത്തിന് ഇബ്രാഹിം ബാത്തിഷ തങ്ങൾ നേതൃത്വം നൽകും. പൊതുസമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത ജന. സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷനാകും. സമസ്ത വൈസ് പ്രസിഡന്റ് യു.എം. അബ്ദുൽ റഹിമാൻ മുസ്‌ലിയാർ പ്രാർഥന നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here