പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളെ ഉപേക്ഷിച്ചു 35 കാരി നാടുവിട്ടു; കുട്ടികളെ ഉപേക്ഷിച്ചു നാടുവിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

0
311

ചെറുവത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു നാടുവിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ചു യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവ് പരാതിയുമായി എത്തി. അച്ചാംതുരുത്തി സ്വദേശിനിയായ സീന എന്ന 35 കാരിയാണ് തന്റെ 13 ഉം എട്ടും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാടുവിട്ടത്. ചീമേനി പള്ളിപ്പാറ സ്വദേശിയായ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയ യുവതി കഴിഞ്ഞദിവസം ഉച്ചയോടെയാണ് വീട്ടില്‍ നിന്നും ഒന്നും പറയാതെ സ്ഥലം വിട്ടത്.

യുവതിയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്തേര പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചീമേനി പള്ളിപ്പാറ സ്വദേശിയായ വിനീഷിനൊപ്പം നാടുവിട്ടതായി തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് പടന്ന സ്വദേശികളായ യുവാവും യുവതിയും മക്കളെ ഉപേക്ഷിച്ചു നാട് വിട്ടിരുന്നു. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോള്‍ ഇവരെ അറസ്റ്റുചെയ്തു റിമാന്റു ചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധി കേസുകള്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്നുണ്ട്. അതിനിടേ കഴിഞ്ഞ ദിവസം കണ്ണൂരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും കാമുകനൊപ്പം ഒളിച്ചോടിയ സംഭവം നടന്നിരുന്നു. അഴീക്കോട് ആറാംകോട്ടം സ്വദേശിയായ 21 കാരിയാണ് ഒളിച്ചോടിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുകാരുടെ അനുമതിയോടെ വിവാഹം നിശ്ചയിച്ച കണ്ണൂര്‍ സ്വദേശിയുടെ കൂടെ ടൗണിലേക്ക് കാറില്‍ പുറപ്പെട്ടിരുന്നു. പിന്നീട് വഴിയില്‍ വച്ച് സുഹൃത്തിനെ കാണാന്‍ ഉണ്ടെന്നു പറഞ്ഞു കാറില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴീക്കല്‍ കപ്പക്കടവ് സ്വദേശിയായ ഫര്‍ഹാനൊപ്പം നാടുവിട്ടതായി തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് വളപട്ടണം പോലീസില്‍ പരാതിനല്‍കി. കേസെടുത്തു പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here