സൗദിയില്‍ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി; വിശിഷ്ടാഥിതിയായി എംഎ യൂസഫലി

0
205

ജിദ്ദ: സൗദിയില്‍ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. പ്രഭാത നമസ്‌കാരത്തിന് പിന്നാലെയാണ് കഅ്ബ കഴുകല്‍ ചടങ്ങിന് തുടക്കമായത്. സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

ഡെപ്യൂട്ടി ഗവര്‍ണര്‍ കഅ്ബയുടെ അകത്ത് പ്രവേശിച്ച് അകവും പുറവും സംസം വെള്ളം കൊണ്ട് കഴുകി. തുടര്‍ന്ന് നേരത്തെ തയാറാക്കിയ മിശ്രിതം നനച്ച തുണികള്‍ കൊണ്ട് ഭിത്തികള്‍ തുടച്ചു. ഊദ് എണ്ണയും റോസ് ഓയിലും ഉപയോഗിച്ച സുഗന്ധം പൂശുകയും ചെയ്തു. കഴുകല്‍ ചടങ്ങിന് മുന്നോടിയായി കഅ്ബയുടെ അടിഭാഗം അല്‍പം ഉയര്‍ത്തിക്കെട്ടി. വിവിധ രാജ്യങ്ങളില്‍ നിന്ന് ഹറമിലെത്തിയ തീര്‍ഥാടകര്‍ക്ക് ചടങ്ങ് കാണുന്നതിനായി വെര്‍ച്വല്‍ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

മന്ത്രിമാര്‍, അമീറുമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, പണ്ഡിത സഭാംഗങ്ങള്‍ തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങിന് സാക്ഷികളായത്. സൗദി ഭരണ കൂടത്തിന്റെ അതിഥിയായി പ്രമുഖ വ്യവസായി എം എ യൂസഫലിയും ചടങ്ങില്‍ പങ്കെടുത്തു. കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാനായത് വലിയ അനുഗ്രഹമാണെന്ന് യൂസഫലി പറഞ്ഞു. സൗദി ഭരണകൂടത്തിന്റെ ക്ഷണത്തിന് ഭരണാധികാരികളോട് നന്ദി അറിയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here