കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട്; തീവ്രവാദ വിരുദ്ധ നടപടികള്‍ ഊര്‍ജിതം; സന്ദര്‍ശന ഗാലറികള്‍ അടച്ചു

0
250

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും കുടുതല്‍ പരിശോധന നടത്തും.

തീവ്രവാദ വിരുദ്ധ നടപടികളും ഊര്‍ജിതമാക്കി. ഷെഡ്യൂള്‍ ചെയ്യാത്ത വിമാനങ്ങളുടെ നിരീക്ഷണം, വിമാനത്താവള പരിസരത്തുള്ള നിരീക്ഷണം, ഗ്രൗണ്ട് ജോലി ചെയ്യുന്ന ജീവനക്കാരുടെ നിരീക്ഷണം എന്നിവ ശക്തമാക്കി. എന്‍ട്രി പോയിന്റുകളില്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

സന്ദര്‍ശന ഗാലറിയിലേക്ക് ഉള്‍പ്പെടെ എല്ലാവിധ സന്ദര്‍ശക പ്രവേശന ടിക്കറ്റുകളും ഓഗസ്റ്റ് 20 വരെ നിര്‍ത്തിവച്ചു. വാഹന പാര്‍ക്കിങ് ഏരിയകളിലും യാത്രക്കാര്‍ വന്നു പോകുന്ന വാഹനങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here