‘തമാശയാണെങ്കിലും വിമാനത്താവളത്തിൽ ഇങ്ങനെയൊന്നും പറയരുത്, പണി കിട്ടും’; മുന്നറിയിപ്പുമായി പൊലീസ്

0
274

കൊച്ചി: വിമാനത്താവളത്തിൽ എത്തുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കൊച്ചി പൊലീസ്. എയർപോർട്ടും പരിസരവും അതീവ സുരക്ഷാ മേഖലയായതിനാൽ യാത്രാ  വേളകളിൽ ദേഹവും ബാഗുകളും പരിശോധിക്കുന്നത് നിർബന്ധമാണെന്ന് ഈ സമയം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ പറയരുതെന്നും പൊലീസ് അറിയിച്ചു. അടുത്തിടെ ഒരു യാത്രികൻ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ ഇലക്ട്രോണിക്സ് സാധനങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ‘ബോംബുണ്ട്’ എന്ന് മറുപടി നൽകിയതിനെ തുടർന്നാണ് മുന്നറിയിപ്പുമായി പൊലീസ് രം​ഗത്തെത്തിയത്.

യാത്രക്കാരന്റെ മറുപടിയെ തുടർന്ന് ആശങ്കയിലായ ഉദ്യോ​ഗസ്ഥർ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. തുടർന്ന് യാത്രികനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കിയതിന്  പൊലീസ് കേസെടുത്തു. സമാനമായ  വേറെയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സെക്യൂരിറ്റി പരിശോധനാസമയം തമാശ രൂപേണയാണെങ്കിലും ബാഗിൽ ബോംബുണ്ട് എന്ന് പറയുന്നത് നിയമ നടപടികൾക്ക് വിധേയമാക്കാൻ പര്യാപ്തമായ നടപടിയാണെന്നും കേസെടുക്കേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here