വഴിയിൽ നിന്ന് പേഴ്‌സെന്ന് കരുതി എടുത്തത് പിസ മെനുകാര്‍ഡ്; കിടിലൻ ഐഡിയയെന്ന് സോഷ്യൽ മീഡിയ

0
172

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഇഷ്ടവിനോദമായി മാറിയിരിക്കുകയാണ് പ്രാങ്കുകള്‍. അത്തരത്തില്‍ വ്യത്യസ്തമായ പ്രാങ്കുമായി എത്തിയ പിസ കമ്പനിയുടെ പ്രാങ്കിനിരയായിരിക്കുകയാണ് കൊസോവ സ്വദേശിനി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വഴിയോരത്ത് കിടന്നിരുന്ന ഒരു പേഴ്‌സാണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. അതെടുക്കാനായി യുവതി പോകുന്നു. കുറച്ച് നോട്ടുകള്‍ പേഴ്‌സിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയിലായിരുന്നു.

ഇവര്‍ പേഴ്‌സ് കൈയ്യിലെടുത്തപ്പോഴാണ് അക്കിടി പറ്റിയെന്ന് മനസ്സിലായത്. പേഴ്‌സെന്ന് തോന്നിക്കുന്ന രീതിയില്‍ മടക്കിവെച്ച പിസ കമ്പനിയുടെ മെനുകാര്‍ഡായിരുന്നു അത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. 10 മില്യണലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. പ്രമോഷനായി പിസ കമ്പനി ഉപയോഗിച്ച രീതിയെ പ്രശംസിച്ച് നിരവധിപേരാണ് കമന്റ് ചെയ്തത്. മാര്‍ക്കറ്റിംഗിന്റെ ഉദാത്ത മാതൃകയെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. എന്നാല്‍ എല്ലാ പ്രാങ്കുകളും ഇതുപോലെ അവസാനിക്കാറില്ല. യാത്രക്കാരെ കളിയാക്കാനായി ഒരു യുട്യൂബര്‍ ചെയ്ത പ്രാങ്കാണ് അതിനുദാഹരണം.

റോഡിലൂടെ നടന്നുപോകുന്ന ഒരു യാത്രക്കാരനെ യുട്യൂബര്‍ പിന്തുടരുന്നു. ശേഷം അയാളുടെ പിന്നിലൂടെ ചെന്ന് ചെവിയില്‍ ഒരു വലിയ ഹോണ്‍ മുഴക്കുന്ന വീഡിയോയാണ് ഈയടുത്ത് വൈറലായത്. ഒരു തമാശയ്ക്ക് വേണ്ടി ചെയ്ത പ്രാങ്കാണെങ്കിലും ഒരു വഴിയാത്രക്കാരന്‍ യൂട്യൂബറോട് ചൂടാകുകയും അദ്ദേഹത്തെ പരസ്യമായി അടിക്കുകയും ചെയ്തു. ഈ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. പ്രാങ്കുകള്‍ എപ്പോഴും സമാധാനപരമായി അവസാനിക്കാറില്ല എന്ന മുന്നറിയിപ്പാണ് ഈ വീഡിയോയിലൂടെ ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here