വിദ്യാർഥികൾ ഹിജാബ് ധരിച്ചെത്തി; കർണാടകയിലെ ഗവൺമെന്റ് കോളജിൽ യൂണിഫോം നിർബന്ധമാക്കി ഉത്തരവ്

0
186

ബംഗളൂരു: കർണാടകയിലെ ഗവൺമെന്റ് കോളജിൽ യൂണിഫോം നിർബന്ധമാക്കി ഉത്തരവിറക്കി. വിദ്യാർഥിനികൾ ഹിജാബ് ധരിച്ചെത്തിയതിനെ തുടർന്നാണ് നടപടി. ചിക്കമംഗളൂരു ഐ.ഡി.എസ്.ജി ഗവൺമെന്റ് കോളജിലാണ് യൂണി ഫോം നിർബന്ധമാക്കി ഉത്തരവിറക്കിയത്.

ചില വിദ്യാർഥികൾ ഹിജാബ് ധരിച്ച് കാമ്പസിലൂടെ നടക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് കോളജ് അധികൃതരുടെ നടപടി. മുഴുവൻ വിദ്യാർഥികളും യൂണിഫോമും ഐ.ഡി കാർഡും കാമ്പസിനുള്ളിൽ നിർബന്ധമായും ധരിക്കണമെന്ന് പ്രിൻസിപ്പൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കാമ്പസ് സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എന്നാൽ പി.യു ആദ്യവർഷം പഠിക്കുന്ന ചില വിദ്യാർഥികൾ അറിയാതെ ഹിജാബ് ധരിച്ചെത്തുകയായിരുന്നുവെന്നും അവരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അധ്യാപിക പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here