തക്കാളിക്ക് ശേഷം സർക്കാരിനെ ഇപ്പോൾ ഉള്ളി കരയിക്കുന്നു

0
184

പച്ചക്കറികളുടെ വില ഉയരുന്നത് കേന്ദ്ര സർക്കാരിന് തലവേദനയാകുന്നു. തക്കാളി വില ഈ വർഷം 700 ശതമാനം ഉയർന്ന ശേഷം ഇപ്പോൾ താഴേക്ക് വരികയാണ്. ഇപ്പോൾ ഉള്ളി വിലയാണ് കുതിച്ചുയരുന്നത്. തക്കാളിക്ക് പകരം കറികളിൽ പകരക്കാരെ ഉപയോഗിക്കാമായിരുന്നെങ്കിലും, ഉള്ളിക്ക് പകരം വെക്കാനൊന്നുമില്ലാത്തതിനാൽ ഉള്ളി വില കുതിച്ചുയരുന്നത് കേന്ദ്ര സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുമെന്ന ചർച്ചകൾ സജീവമാണ്. അതുകൊണ്ടൊക്കെ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സബ്സിഡി നിരക്കിൽ പ്രാദേശികമായി വിറ്റഴിക്കാനുള്ള പദ്ധതികളും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ട്. പച്ചക്കറി വിലകൾ താഴാത്തതിനാൽ റീറ്റെയ്ൽ പണപ്പെരുപ്പം 15 മാസത്തെ ഉയർന്ന നിലയിലാണ്. എന്നാൽ ഉള്ളി വില ഇനിയും ഉയരുമെന്ന് സർക്കാർ മുൻകൂട്ടി കണ്ട് ദീർഘവീക്ഷണത്തോടെ വിപണിയിൽ ഇടപെട്ടതിനാൽ ഉള്ളി വില കിലോക്ക് 44 മുതൽ 74 രൂപ വരെയുള്ള നിലവാരത്തിൽ കവിയാതെ  ശ്രദ്ധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here