മള്ളങ്കൈ: നുസ്രത്തുൽ ഇസ്ലാം അസോസിയേഷൻ മള്ളങ്കൈ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2023-24 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയാണ് ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തത്.
ചെയർമാനായി അഷ്റഫ് എ.എം നെയും, പ്രസിഡണ്ടായി ഇർഷാദ് മള്ളങ്കൈയെയും, ജനറൽ സെക്രട്ടറിയായി ഷമീം ഫാൻസിയെയും, ട്രഷററായി ഫൈസൽ എം.എച്ച് നെയും തെരഞ്ഞെടുത്തു.
ഇർഷാദ് മള്ളങ്കൈ അധ്യക്ഷത വഹിച്ച യോഗം മള്ളങ്കൈ ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ മള്ളങ്കൈ ഉദ്ഘാടനം നിർവഹിച്ചു. ഫൈസൽ മള്ളങ്കൈ സ്വാഗതവും ഷമീം ഫാൻസി നന്ദിയും പറഞ്ഞു.
1995ൽ നിലവിൽ വന്ന സംഘടന 27 വർഷമാകുമ്പോൾ സോഷ്യൽ മീഡിയകളും,മറ്റു സംവിധാനങ്ങളും ഇല്ലാത്ത കാലത്ത് പോലും ഓരോ കമ്മിറ്റികളും വളരെ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്.
റംസാൻ മാസത്തിൽ നിർദ്ധരരായ കുടുംബങ്ങളെ കണ്ടെത്തി ഭക്ഷണകിറ്റുകളും ,മറ്റു സഹായങ്ങളും ചെയ്തു കൊടുക്കാനും,നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തനം നടത്താനും മുന്നിട്ടിറങ്ങുന്ന കൂട്ടായ്മ കഴിഞ്ഞ കോവിഡ് കാലത്ത് വളരെ മികച്ച ചാരിറ്റി പ്രവർത്തനം നടത്തിയിരുന്നു.
നാട്ടിലലെയും,പ്രവാസികളായ യുവാക്കളുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് നാട്ടിലെ മുതിർന്നവരും മികച്ച പിന്തുണ നൽകുന്നുണ്ട്.
പുതിയ കമ്മിറ്റി
ചെയർമാൻ: അഷ്റഫ് എ.എം
പ്രസിഡണ്ട്: ഇർഷാദ് മള്ളങ്കൈ
ജ.സെക്രട്ടറി: ഷമീം ഫാൻസി
ട്രഷറർ: ഫൈസൽ എം.എച്ച്
വൈസ് പ്രസിഡണ്ടുമാർ: റൗഫ് ഗുർമ, ഖാലിദ്.എം.എ, അഫ്സർ ഗുർമ
ജോയിന്റ് സെക്രട്ടറിമാർ: ഇർഷാദ് ഗുർമ, അബ്ബാസ്, സലിം എം.എസ്
ഉപദേശക കമ്മിറ്റി: സത്താർ കന്തൽ