വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം

0
117

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

വൈകിട്ട് 3.30 യോടെയാണ് അപകടമുണ്ടായത്. കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പെടുകയായിരുന്നു.

പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജീപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരുടെ നിലഗുരുതരമാണ്.

കമ്പമല എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here