അൽ ഹിലാലുമായി കരാർ ഒപ്പുവച്ച് നെയ്മർ; രണ്ട് വർഷത്തേക്ക് 2664 കോടി

0
180

റിയാദ്: ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പുവച്ചതായി ഔദ്യോഗിക സ്ഥിരീകരണം. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവച്ചത്. 2664 കോടി രൂപയാണ് പ്രതിഫലം. താരം അടുത്തയാഴ്ചയോടെ സൗദിയിലെത്തിയേക്കും. പി.എസ്.ജിയിൽ നിന്നാണ് നെയ്മർ അൽ ഹിലാൽ എത്തുന്നത്.

അൽ ഹിലാൽ ഔദ്യോഗികമായി നെയ്മറുടെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് ശേഷം സൗദിയിലെ ഒരു ക്ലബ്ബ് മുടക്കുന്ന റെക്കോർഡ് തുകയായിരിക്കും നെയ്മറിന് വേണ്ടിയുള്ളത്. ശനിയാഴ്ചയാണ് നെയ്മറിന്റെ ആദ്യ മത്സരം. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും താരത്തിന്റെ അരങ്ങേറ്റം.

2017ൽ ബാഴ്സലോണയിൽ നിന്നാണ് നെയ്മർ പി.എസ്.ജിയിൽ എത്തുന്നത്. ഫുട്ബോൾ വിപണിയിലെ മികച്ച കരാറുകളിലൊന്നാണ് അന്ന് നെയ്മറിന് ലഭിച്ചിരുന്നത്. പിന്നാലെ മെസിയും ക്ലബിനൊപ്പം ചേർന്നു.

നേരത്തെ, ക്രിസ്റ്റ്യാനോ അൽ നസ്റിലേക്ക് പോയതിനു പിന്നാലെ റയൽ മാഡ്രിഡ് താരം കരീം ബെൻസേമ അൽ ഇത്തിഹാദിലേക്കും ചേക്കേറിയിരുന്നു. ലിവർപൂൾ മുഹമ്മദ് സലായും സൗദിയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകളുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here