സുല്‍ത്താന്‍ നെയ്മർ ഇന്ത്യയിലേക്ക്, എതിരാളി മുംബൈ സിറ്റി എഫ്സി! എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് നറുക്ക് വീണു

0
203

ക്വലാലംപുർ: കാത്തിരിപ്പിന് വിരാമം, ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർ ജൂനിയർ ഔദ്യോഗിക ഫുട്ബോള്‍ മത്സരത്തിനായി ഇന്ത്യയിലെത്തും! എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ ഐഎസ്എല്‍ സൂപ്പർ ക്ലബ് മുംബൈ സിറ്റി എഫ്സിയും നെയ്മറുടെ സൗദി ക്ലബായ അല്‍ ഹിലാലും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണിത്. ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റിക്കും അല്‍ ഹിലാലിനുമൊപ്പം ഇറാനില്‍ നിന്നുള്ള എഫ്സി നസ്സാജി മസാന്‍ദരനും ഉസ്‍ബെക്കിസ്താന്‍ ക്ലബ് നവ്‍ബഹോറുമാണ് ഇടംപിടിച്ചിരിക്കുന്നത്. മലേഷ്യയിലെ ക്വലാലംപുരിലാണ് എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്‍റെ നറുക്കെടുപ്പ് നടന്നത്.

മുംബൈ സിറ്റിയും പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‍റും തമ്മില്‍ പോരാട്ടം വരുമോയെന്ന ആകാംക്ഷയിലായിരുന്നു ഇന്ന് രാവിലെ മുതല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകർ. എന്നാല്‍ ക്വലാലംപുരിലെ നറുക്കെടുപ്പില്‍ മുംബൈ സിറ്റിയുടെ ഭാഗ്യം നെയ്മറുടെ ഇപ്പോഴത്തെ ക്ലബായ അല്‍ ഹിലാലിലേക്ക് എത്തുകയായിരുന്നു. ഇതോടെ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനായി നെയ്മർ ഇന്ത്യയിലെത്തും. ആദ്യമാണ് നെയ്മർ ഇന്ത്യയില്‍ ഔദ്യോഗിക മത്സരത്തില്‍ പന്ത് തട്ടുന്നത്. എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ള ക്ലബാണ് നെയ്മറുടെ പുതിയ ക്ലബായ അല്‍ ഹിലാല്‍.

LEAVE A REPLY

Please enter your comment!
Please enter your name here