ഫർഹാസിന്റെ മരണം: കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണം – മുസ്ലിം യൂത്ത് ലീഗ്

0
137

കുമ്പള: ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചാരിക്കവെ പോലിസ് പിന്തുടർന്ന് അപകടത്തിൽപ്പെടുത്തി നട്ടെല്ല് തകർന്ന് ഗുരുതര അവസ്ഥയിൽ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപെട്ട ഫർഹാസിന്റെ മരണം പോലിസ് വരുത്തി വെച്ച അപകടമാണെന്നും, കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണണമെന്ന്
മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ അടിയന്തിര യോഗം ആവശ്യപെട്ടു.

അല്ലാത്ത പക്ഷം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുമ്പളയിൽ ചേർന്ന അടിയന്തിര യോഗത്തിൽ യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.

മണ്ഡലം പ്രസിഡന്റ്‌ നാസർ ഇടിയ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ്‌ അസീസ് കളത്തൂർ, യൂസഫ് ഉളുവാർ, എം.മുക്താർ, ജില്ലാ പഞ്ചായത്ത്‌ അംഗം ഗോൾഡൻ റഹ്മാൻ, മണ്ഡലം ഭാരവാഹികളായ ബി. എം. മുസ്തഫ, ഹനീഫ് സീതാംഗോളി, കെ.എഫ്. ഇഖ്ബാൽ, നൗഫൽ ന്യൂയോർക്, സിദ്ദിഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, ലത്തീഫ് കജെ, ഹാരിസ് പാവൂർ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here