തലപ്പാടി കെ.സി.റോഡില്‍ 50 ഗ്രാം എംഡിഎംഎയുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

0
301

മഞ്ചേശ്വരം: വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി കൊണ്ടുവന്നതെന്നു കരുതുന്ന 50ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉപ്പള സ്വദേശി മുഹമ്മദ് റഫീഖാണ് (40) അറസ്റ്റിലായത്. തലപ്പാടി കെ.സി.റോഡില്‍ വെച്ച് മംഗളൂരു സിറ്റി ക്രൈം പൊലീസാണ് പിടികൂടിയത്.

ബംഗളൂരുവില്‍ നിന്ന് കള്ളക്കടത്തായി എത്തിച്ച ശേഷം തലപ്പാടി വില്ലേജിലെ കെസി റോഡിന് സമീപം പ്രതികള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മംഗളൂരു പോലീസ് കാസര്‍കോട് എത്തുകയായിരുന്നു.

മയക്കുമരുന്ന് കൂടാതെ ഡിജിറ്റല്‍ ത്രാസ്, മൊബൈല്‍ ഫോണ്‍, 8,000 രൂപ എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായി കൊണ്ടുവന്നതായിരുന്നു എംഡിഎംഎ എന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടില്‍ കൂട്ടാളികളെയും പോലീസ് തിരിയുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here