ആയുധങ്ങളുമായി ഇരുവിഭാഗവും മുഖാമുഖം; മണിപ്പുരിൽ വന്‍ സംഘര്‍ഷാവസ്ഥ

0
212

മണിപ്പുരിൽ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്ക്കാരം തടയാന്‍ മെയ്തെയ് സംഘങ്ങള്‍. ആയുധങ്ങളുമായി ഇരുവിഭാഗവും മുഖാമുഖം നിരന്നു. സംസ്കാരം അനുവദിക്കില്ലെന്നു മെയ്തെയ് അറിയിച്ചു. അര്‍ധസൈനിക വിഭാഗം കനത്ത ജാഗ്രതയിലാണ്.

ഇതിനിടെ 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ഒരാഴ്ചത്തേക്കു തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here