ജുമുഅക്കിടെ ഹറം ഇമാം തളർന്നു വീണു; പകരം നമസ്കാരം പൂർത്തിയാക്കി സുദൈസ്

0
226

മക്കാ ഹറമിലെ ഇമാം വെള്ളിയാഴ്ച നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ തളർന്നു വീണു. ഇന്ന് ജുമുഅ ഖുതുബ നിർവഹിച്ച ശൈഖ് മാഹിർ അൽ മുഅൈഖ്ലിയാണ് കുഴഞ്ഞു വീണത്. ഖുതുബ കഴിഞ്ഞ് നമസ്കാരം തുടങ്ങി ഫാതിഹ ഓതുന്നതിനിടെ തളർച്ച അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല. തുടർന്ന് ഇരു ഹറം കാര്യാലയ മേധാവിയായ ഡോ. അബ്ദുറഹ്മാൻ അൽ സുദൈസാണ് നമസ്കാരം പൂർത്തിയാക്കിയത്. കുഴഞ്ഞു വീണ ശൈഖ് മാഹിറിനെ വൈദ്യപരിശോധനക്കായി കൊണ്ടുപോയി. കനത്ത ചൂടിലാണ് മക്കാ മദീന പ്രവിശ്യകൾ നിലവിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here