ഓട്ടോ കാത്തു നിൽക്കുന്ന ബോറടി മാറ്റാൻ കാവാലയ്യ നൃത്തം; തകർപ്പൻ ചുവടുകളുമായി പെൺകുട്ടി

0
271

സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് കാവാലയ്യ. പാട്ടിറങ്ങിയ നാളുമുതൽ ഇന്നോളം കാവാലയ്യ തീർത്ത ഓളം ഇപ്പോഴും ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. തമന്നയുടെ നൃത്ത ചുവടുകൾ അനുകരിച്ചു കൊണ്ടുള്ള ഡാൻസുകൾ റീലുകളിൽ നിറഞ്ഞോടുകയാണ്. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെയാണ് ഗാനത്തിനൊപ്പം ചുവടുകൾ വെയ്ക്കുന്നത്. ഇവിടെയും കാവാലയ്യയ്ക്ക് ചടുലമായ നൃത്തവുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. പാട്ടിന്റെ അകമ്പടിയില്ലാതെ, സ്കൂൾ യൂണിഫോമിൽ ഏറെ രസകരമായി തന്നെയാണ് ആ കുരുന്നിന്റെയും ചുവടുകൾ.

സ്കൂളിൽ പോകുന്നതിനായി യൂണിഫോമിൽ ഓട്ടോ കാത്തുനിൽക്കുമ്പോഴാണ് കാവാലയ്യ പാട്ട് പാടിക്കൊണ്ട്  പെൺകുട്ടിയുടെ നൃത്തം. തനിക്കു ചുറ്റും നിൽക്കുന്നവരെയൊന്നും തന്നെ ശ്രദ്ധിക്കാതെ ഗാനത്തിൽ തമന്ന ചെയ്ത അതേ ചുവടുകൾ വെച്ചുതന്നെയാണ് ആ കുട്ടിയുടെയും ഡാൻസ്. ഓട്ടോ കാത്തു നിൽക്കുന്ന ബോറടി മാറ്റാൻ വേണ്ടിയുള്ള ആ ഡാൻസ് സോഷ്യൽ ലോകവും കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ആ ഗാനത്തിലെ നൃത്തം മുതിർന്നവരെ എന്നപോലെ കുട്ടികളെയും ഏറെ സ്വാധീനിക്കാൻ കഴിഞ്ഞെന്നതിനു തെളിവാണ് പാട്ടിന്റെ അകമ്പടി പോലുമില്ലാതെയുള്ള ആ കുഞ്ഞിന്റെ ഡാൻസ്.

നൃത്തത്തിന് അവസാനം ഓട്ടോറിക്ഷ വരുന്നതും സ്കൂളിൽ പോകുന്നതിനായി ഓട്ടോയുടെ സമീപത്തേക്കു കുട്ടി പോകുന്നതുമെല്ലാം വിഡിയോയിൽ കാണാവുന്നതാണ്. ആരാണ് പകർത്തിയതെന്നു വ്യക്തമല്ലെങ്കിലും ആ കുട്ടിയുടെ കാവാലയ്യയും സമൂഹമാധ്യമങ്ങളുടെ ഹൃദയം കവർന്നു എന്നുതന്നെ പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here