തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. അടുത്തമാസം നാലിന് വീണ്ടും ഉന്നതതല യോഗം ചേരും. അതുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും യോഗത്തിൽ തീരാുമാനമായി. സ്മാർട്ട് മീറ്ററിനായുള്ള ടോടെക്സ് പദ്ധതി വേണ്ടെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. പകരം ബദൽ പദ്ധതികൾ ആരാ.യണമെന്നും കെ.എസ്.ഇ.ബി സ്വന്തം നിലയ്ക്ക് നടപ്പാക്കണമെന്നും യോഗം നിർദ്ദേശിച്ചു.
വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു. കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ സാങ്കേതിക തകരാർ മൂലം കേന്ദ്രവിഹിതത്തിലുണ്ടായ കുറവ് പരിഹരിച്ചെങ്കിലും പവർ എക്സ്‌ചേഞ്ചിൽ നിന്ന് വില കൂടിയ വൈദ്യുതി വാങ്ങുന്നത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. പുറത്ത് നിന്ന് 500 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡർ സെപ്തംബർ 4ന് തുറക്കുമ്പോൾ ന്യായവിലയ്ക്ക് മതിയായ വൈദ്യുതി ലഭിച്ചാൽ മാത്രമേ വരുുംമാസങ്ങളിൽ ലോഡ് ഷെഡിംഗ് ഒഴിവാകൂ.