ആറുമാസത്തിലൊരിക്കൽ കയറേണ്ടത് 1500 അടി ഉയരത്തിലുള്ള ടവറിൽ, ജോലി ഒരു ബൾബ് മാറ്റിയിടൽ, 16 ലക്ഷം ശമ്പളം

0
372

1500 അടി നീളമുള്ള ടവറിൽ കയറുക എന്നാൽ നമ്മെ കൊണ്ട് ചിലപ്പോൾ നടക്കുന്ന കാര്യം ആയിരിക്കില്ല. മാത്രമല്ല, നമ്മിൽ പലർക്കും ഇത്രയും ഉയരം എന്ന് കേൾക്കുന്നത് തന്നെ പേടി ആയിരിക്കും. എന്നാൽ, കെവിൻ സ്മിത്തിന് ഇങ്ങനെ ഇത്ര ഉയരത്തിലുള്ള ടവറിൽ കയറുക എന്നത് തന്റെ സാധാരണ ജോലി ദിവസങ്ങളിലെ വളരെ സാധാരണ പ്രവൃത്തികളിൽ ഒന്ന് മാത്രമാണ്.

കെവിൻ ആറ് മാസത്തിലൊരിക്കൽ ഈ ടവറിൽ കയറും. ടവറിൽ കയറിയാൽ അയാൾക്ക് ചെയ്യേണ്ട ജോലി വളരെ ചെറുതാണ്. ഇതിന്റെ മുകളിലുള്ള ലൈറ്റ് ബൾബ് മാറ്റിയിടുക. അതേ, അതാണ് കെവിന്റെ ജോലി. ഈ ജോലിയുടെ അപകടസ്വഭാവം കാരണം തന്നെ ആകാം കെവിന് ഈ ജോലിക്ക് കിട്ടുന്ന ശമ്പളം 16 ലക്ഷം രൂപയാണ്.

wealth ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കെവിൻ ഈ ടവറിൽ കയറുന്നതും തന്റെ ജോലി ചെയ്യുന്നതും കാണാം. കാപ്ഷനിൽ, എന്നും കെവിന് ഈ ടവറിൽ കയറേണ്ടതില്ല. അപകട സാധ്യത കണക്കിലെടുത്ത് വല്ലപ്പോഴുമാണ് അദ്ദേഹത്തിന് തന്റെ ജോലി ചെയ്യേണ്ടതുള്ളൂ എന്നും 16 ലക്ഷമാണ് ശമ്പളം എന്നും വിശദമാക്കുന്നുണ്ട്.

അതുപോലെ, ഈ ടവറുകൾക്ക് ഏകദേശം 1500 അടി നീളമുണ്ട്. വിമാനങ്ങൾക്ക് ടവറുകളുടെ സാന്നിധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി ഇവിടെ ചുവന്ന ലൈറ്റുകൾ തെളിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും കെവിൻ തന്റെ ജോലിയെ സ്നേഹിക്കുകയും ഉയരങ്ങളിൽ നിന്നുമുള്ള കാഴ്ചകളിൽ സമാധാനം കണ്ടെത്തുകയും ചെയ്യുന്നു എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിവുള്ള കരുത്തരായ മനുഷ്യരെ എന്നും അഭിനന്ദിക്കുന്നത് പോലെ തന്നെ നെറ്റിസൺസ് കെവിനെയും അഭിനന്ദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here