ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, പാട്ടിന്റെ ഒരു ഭാഗം മൂളിയാല്‍ തന്നെ യൂട്യൂബ് പാട്ട് കണ്ടുപിടിക്കും; പുതിയ ഫീച്ചര്‍ ഇങ്ങനെ

0
205

പാട്ടുകള്‍ കേള്‍ക്കാന്‍ യൂട്യൂബ് ആണ് ഒട്ടുമിക്ക ആളുകളും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ വരിയും സിനിമയും അറിയാത്ത പാട്ടുകള്‍ യൂട്യൂബില്‍ കണ്ടുപിടിക്കാന്‍ പാടുപെടാറുണ്ട്. ഇത്തരം അവസരങ്ങളില്‍ സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് എളുപ്പം യൂട്യൂബില്‍ ഏത് പാട്ടും സെര്‍ച്ച് ചെയ്ത് കണ്ടെത്താം. യൂട്യൂബ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിലൂടെ പാട്ടിന്റെ ഒരു ഭാഗം മൂളിയാല്‍ തന്നെ ഏത് പാട്ടാണെന്ന് തിരിച്ചറിഞ്ഞ് നിങ്ങള്‍ക്ക് സെര്‍ച്ച് റിസള്‍ട്ടായി ഈ പാട്ട് നല്‍കും.

ഗൂഗിള്‍ സപ്പോര്‍ട്ട് പേജിലൂടെയാണ് ഇനി യൂട്യൂബില്‍ കൊണ്ടുവരാന്‍ പോകുന്ന പുതിയ ഫീച്ചര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. വരികള്‍ ശരിയായി അറിയാത്ത പാട്ടുകള്‍ പോലും എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഫീച്ചര്‍ നിങ്ങളെ സഹായിക്കുന്നു. ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള ഷാസ് എന്ന പ്ലാറ്റ്‌ഫോം ഇത്തരമൊരു ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഏത് പാട്ടും എളുപ്പം സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാനായിട്ടാണ് യൂട്യൂബില്‍ ഇത്തരമൊരു ഫീച്ചര്‍ കൊണ്ടുവരുന്നത്.

എവിടെയെങ്കിലും പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പാട്ട് റെക്കോര്‍ഡ് ചെയ്‌തോ സ്വന്തമായി മൂളിയോ ആളുകള്‍ക്ക് യൂട്യൂബില്‍ ആ പാട്ട് സെര്‍ച്ച് ചെയ്യാവുന്നതാണ്. യൂട്യൂബ് വോയിസ് സെര്‍ച്ചില്‍ നിന്ന പുതിയ സോങ് സെര്‍ച്ച് ഫീച്ചറിലേക്ക് ടോഗിള്‍ ചെയ്തുകൊണ്ടാണ് ഇത് ഉപയോഗിക്കേണ്ടത്. ഇത്രത്തില്‍ ടോഗിള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ കേള്‍പ്പിക്കുകയോ മൂളുകയോ ചെയ്യുന്ന പാട്ട് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ യൂട്യൂബിന് എളുപ്പം സാധിക്കും. പാട്ട് തിരിച്ചറിയുന്നതിന് 3ല്‍ അധികം സെക്കന്‍ഡ് നേരത്തേക്ക് പാട്ട് പാടുകയോ പ്ലേ ചെയ്യുകയോ വേണം.

പാട്ട് തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ യൂട്യൂബ് ആപ്പില്‍ സെര്‍ച്ച് ചെയ്ത പാട്ട് ഫീച്ചര്‍ ചെയ്യുന്ന മ്യൂസിക്ക് കണ്ടന്റിലേക്കും ഇതുമായി ബന്ധപ്പെട്ട വീഡിയോകളിലേക്കും ആക്‌സസ് ലഭിക്കും. ഈ സെര്‍ച്ച് റിസള്‍ട്ടില്‍ ഷോര്‍ട്ട്‌സുകളും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here