ഐഫോൺ 15 പുറത്തിറങ്ങുന്ന ദിവസം ഇതാണ്; ഇത്തവണ കിടുക്കും, കാരണമിതാണ്.!

0
209

സന്‍ഫ്രാന്‍സിസ്കോ: ഐഫോണ്‍‌ 15 ന്റെ അപ്ഡേഷനായി കാത്തിരിക്കുന്നവരാണ് പലരും. ഇപ്പോഴിതാ ഒരു ഓൺലൈനിലൂടെ ഫോണിന്റെ ഫീച്ചർ സംബന്ധിച്ച വിവരങ്ങൾ ചോർന്നെന്നാണ് സൂചന.ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ഉൾപ്പെടെയുള്ള ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12ന് എത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പറയുന്നത്.

പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആപ്പിളിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് ഫോണുകൾ പരമ്പരാഗത ലൈറ്റ്നിംഗ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകിയേക്കും. ഐഫോൺ  15 പ്ലസിന്റെ ഇന്റേണൽ ചാർജിംഗ് ഘടകങ്ങൾ നിർദ്ദേശിക്കുന്ന റെൻഡറുകൾ കഴിഞ്ഞ ദിവസമാണ് ഓൺലൈനിൽ ലീക്കായത്.

അറിയപ്പെടുന്ന ടിപ്‌സ്റ്റർ മജിൻ ബുവിന്റെ പോസ്റ്റ് ചെയ്തുവെന്ന് ആരോപിക്കുന്ന ചിത്രത്തിൽ ആപ്പിൾ നിർമ്മിത 3LD3 ചിപ്പ് കാണിക്കുന്നുണ്ട്. ചിപ്പിന്റെ കൃത്യമായ പ്രവർത്തനക്ഷമത അനിശ്ചിതത്വത്തിലാണെങ്കിലും, ഇത് ട്രാൻസ്മിഷൻ എൻക്രിപ്ഷനായി ഉപയോഗിക്കാമെന്നുമാണ് പോസ്റ്റിൽ ടിപ്സ്റ്റർ സൂചിപ്പിക്കുന്നത്. ഇത് ഐഫോൺ ഡാറ്റയുടെ സുരക്ഷ വർദ്ധിപ്പിക്കുകയും ചാർജിംഗ് വേഗത നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

ഐഫോൺ 15 മോഡലുകളിലെ യുഎസ്ബി ടൈപ്പ്-സി പോർട്ട് ഫാസ്റ്റ് ചാർജിങ്ങിനും സഹായിക്കുന്നു.  പ്രശസ്ത മാർക്കറ്റ് അനലിസ്റ്റ് മിംഗ്-ചി കുവോയാണ് മാർച്ചിൽ ഇത് സംബന്ധിച്ച അഭിപ്രായം ഉന്നയിച്ചത്. കുവോയുടെ അഭിപ്രായത്തിൽ, ഐഫോൺ 15-നുള്ള MFi (ഐഫോണിനായി നിർമ്മിച്ചത്)-സർട്ടിഫൈഡ് ചാർജറിന്റെ ഫാസ്റ്റ് ചാർജിംഗ് ആപ്പിളിന് ഗുണം ചെയ്യും.

ഇതിന്റെ അടിസ്ഥാനത്തിൽ, ആപ്പിൾ-സർട്ടിഫൈഡ് കേബിളും മറ്റ് അനുയോജ്യമായ അഡാപ്റ്ററുകളും തമ്മിൽ വേർതിരിച്ചറിയാൻ 3LD3 ചിപ്പ് ഉപയോഗിച്ചേക്കാനാണ് സാധ്യത. ഒപ്റ്റിമൽ ചാർജിംഗും ഡാറ്റാ ട്രാൻസ്ഫറും ലഭിക്കുന്നതിനായി ഐഫോൺ 15 ഉപയോക്താക്കൾക്ക് MFi USB ടൈപ്പ്-സി കേബിൾ ഉപയോഗിക്കേണ്ടി വന്നേക്കാമെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.

ഐഫോൺ 15 പ്രോയെ കുറിച്ച് മികച്ച പ്രതീക്ഷയാണ് ഉപഭോക്താക്കൾക്ക് ഉള്ളത്.  ടൈറ്റാനിയം ഡിസൈൻ, പ്രോ മാക്‌സ് വേരിയന്റിനായി പെരിസ്‌കോപ്പ് ലെൻസ് സംയോജിപ്പിക്കൽ ഉണ്ടാകുമെന്ന സൂചനയുണ്ട്.  എ17 ബയോണിക് ചിപ്‌സെറ്റാണ് ഐഫോണുകൾക്ക് കരുത്ത് പകരുന്നത്.

മ്യൂട്ട് സ്വിച്ച് ബട്ടൺ മാറ്റിസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള പുതിയ അപ്ഡേഷൻ ഐഒഎസ് 17-ന്റെ ബീറ്റ പതിപ്പിൽ കണ്ടെത്തിയിട്ടുണ്ട്. ബീറ്റ 4 കോഡ് ബട്ടണിനായി ഒമ്പത് വ്യത്യസ്ത ഫംഗ്ഷനുകളാണ് ലിസ്റ്റുചെയ്തിരിക്കുന്നത്. ആക്സസബിലിറ്റി, ഷോർട്ട് കട്ട്, സൈലന്റ് മോഡ്, ക്യാമറ, ഫ്ലാഷ്‌ലൈറ്റ്, ഫോക്കസ്, മാഗ്നിഫയർ, ട്രാൻസലേറ്റർ, വോയ്‌സ് മെമ്മോകൾ എന്നിവയാണത്.

LEAVE A REPLY

Please enter your comment!
Please enter your name here