ഉപയോഗിച്ചുകൊണ്ടിരിക്കെ ഫോണുകള്‍ വെള്ളത്തില്‍ വീഴുന്നത് പലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. പല ഫോണുകളും ഉടനെ ഫോണ്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും. വെള്ളത്തില്‍ വീണാല്‍ ഈ ഫോണ്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് പല ഉപഭോക്താക്കള്‍ക്കും വ്യക്തമായ ധാരണ ഇല്ല. അതിനെക്കുറിച്ച് അറിഞ്ഞിരിക്കല്‍ ആവശ്യം ഉള്ളകാര്യം ആണ് താനും.
1.ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഉടനെ തന്നെ വെള്ളത്തില്‍ നിന്ന് എടുക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ നിന്നാല്‍ വലിയ കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
2.ഫോണ്‍ പെട്ടന്ന് ഓഫ് ചെയ്യുക: ഏതെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടോ വൈദ്യുത തകരാറോ തടയാന്‍ ഫോണ്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത ഉടന്‍ തന്നെ സ്വിച്ച് ഓഫ് ചെയ്യുക.
- ഫോണിലെ കേയ്‌സുകള്‍, കവറുകള്‍, മെമ്മറി കാര്‍ഡുകള്‍ പോലുള്ള എല്ലാ ബാഹ്യ ആക്‌സസറികള്‍ ഉടന്‍ തന്നെ നീക്കം ചെയ്യുക. ഫോണിന് ഉള്ളിലെ ഈര്‍പ്പം തടയാനും ഉണക്കാനും ഇത് നല്ലതാണ്.
- മൃദുവായ തുണി ഉപയോഗിച്ച് തുടയ്ക്കുക: മൃദുവായ തുണി അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച് ഫോണ്‍ തുടക്കുക. വെള്ളം അതിന്റെ ഉപരിതലത്തില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഒരിക്കലും കട്ടിയുള്ള തുണികള്‍ ഉപയോഗിക്കരുത്.
- സിലിക്ക ജെല്‍ പാക്കറ്റുകളോ അരിയോ ഉപയോഗിക്കുക: വെള്ളത്തില്‍ വീണ ഫോണ്‍ അധികം വൈകാതെ തന്നെ സിലിക്ക ജെല്‍ പാക്കറ്റുകളില്‍ ഇടുകയോ അല്ലെങ്കില്‍ അരി നിറച്ച പാത്രത്തില്‍ ഇടുകയോ ചെയ്യുക. ഈ ഡെസിക്കന്റുകള്‍ ഈര്‍പ്പം ഫലപ്രദമായി ആഗിരണം ചെയ്യും. നന്നായി ഉണങ്ങുന്നത് ഉറപ്പാക്കാന്‍ കുറഞ്ഞത് 24 മുതല്‍ 48 മണിക്കൂര്‍ വരെ ഫോണ്‍ ഇവിടെ സൂക്ഷിക്കുക.
- ഫോണ്‍ ചൂടാക്കാതിരിക്കുക: മിക്കവരും ഹെയര്‍ ഡ്രയര്‍, ഓവന്‍ പോലുള്ള താപ സ്രോതസ്സുകള്‍ ഉപയോഗിച്ച് ഫോണ്‍ ചൂടാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ നടപടി പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. അമിതമായ ചൂട് ഫോണിനുള്ളില്‍ കേടുപാടുകള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്. ചിലപ്പോള്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട് വരെ സംഭവിച്ചേക്കാം.
7. ഫോണ്‍ പരിശോധിക്കുക: മൂന്ന് മണിക്കൂറെങ്കിലും മിനിമം കാത്തിരുന്നതിന് ശേഷമെ സിം കാര്‍ഡും മെമ്മറി കാര്‍ഡുകളും മറ്റും ഇട്ടതിന് ശേഷം ഫോണ്‍ ഓണ്‍ ആക്കി ഇത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാവൂ. ഇനിയും ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സര്‍വ്വീസ് സെന്ററുകളില്‍ ചെല്ലുന്നതാണ് നല്ലത്.