2023 ലോക കപ്പിന് കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ആരാധകർ വലിയ പ്രതീക്ഷയിലാണ്. സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ എന്ത് വിലകൊടുത്തും രോഹിത്തും കൂട്ടരും കപ്പടിക്കുമെന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നത്. ഈ നാളുകളിലൊക്കെ പല ഐസിസി ടൂര്ണമെന്റുകളിലും അവസാനം പടിക്കൽ കലമുടച്ച് ശീലിച്ച ഇന്ത്യ അതിന് മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ്.
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയിൽ ആരാധകർ ഒരുപാട് പ്രതീക്ഷിക്കുന്നു. 2019 ലോകക്കപ്പിലൊക്കെ തകർത്ത് കളിച്ച താരത്തിന്റെ ചിറകിലേറി കുതിക്കാം എന്നതാണ് ഇന്ത്യൻ പ്രതീക്ഷ.
കരിയറിൽ ഏറെ ഉയർച്ചതാഴ്ചകൾ കണ്ട ആളാണ് രോഹിത്. ഒരുപാട് അവസാഗണകൾ താരം നേരിട്ടിട്ടുണ്ട്. ഫോമിന്റെ പേരിലും അമിത വന്നതിന്റെ പേരിലും മോശം ഫീല്ഡിങ്ങിന്റെ പേരിലും എല്ലാം. എന്നാൽ അതിൽ എല്ലാം ഉപരി അയാളെ തകർത്തിയത് 2011 ലോകകപ്പിൽ നിന്ന് അയാളെ ഒഴിവാക്കിയത് ആയിരുന്നു. 2007 ൽ ടി 20 ലോകകപ്പ് ജയിച്ച ടീമിന്റെ ഭാഗമായിരുന്നു എങ്കിലും 2011 ൽ ഒഴിവാക്കിയത് അയാളെ നിരാശപ്പെടുത്തി.
യുവരാജ് സിംഗിന്റെ വാക്കുകൾ ആ സമയം എന്നെ സഹായിച്ചു. ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയ വേദന എന്നെ തളർത്തിയിരുന്നു. എന്നെ ഒഴിവാക്കിയതിന് കാരണങ്ങൾ ഉണ്ടാകും. നിരാശപ്പെട്ട് ഇരുന്ന എന്നെ യുവി വിളിച്ചു. ഞങ്ങൾ ഡിന്നറിന് ഇരുന്നപ്പോൾ ഇനിയും ഒരുപാട് വര്ഷം ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എന്നെ താരം ഓർമിപ്പിച്ചു. കഠിനാധ്വാനം തുടരാനും പറഞ്ഞു. പിന്നെ എനിക്ക് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല.” താരം പറഞ്ഞു.
രോഹിത്തിന്റെ ടീമിൽ നിന്ന് ഒഴിവാക്കാൻ പറഞ്ഞത് ധോണി ആണെന്നും അതിന് പകരമാണ് ചൗള ടീമിലേക്ക് വന്നതെന്നും സെലെക്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.