വിദ്വേഷ പ്രസംഗം: മംഗളൂരുവിൽ ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ പൊലീസ് സ്വമേധയ കേസെടുത്തു

0
158

മംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയതിന് രണ്ട് ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കാർക്കള പൊലീസ് സ്വമേധയ കേസെടുത്തു. സംഘടനയുടെ മംഗളൂരു ഡിവിഷൻ കോഓർഡിനേറ്റർ പുനീത് അത്താവർ, കാർക്കള സിറ്റി കോഓർഡിനേറ്റർ സമ്പത്ത് കാർക്കള എന്നിവർക്കെതിരെയാണ് കേസ്.

കാർക്കളയിൽ ഞായറാഴ്ച സംഘടിപ്പിച്ച പഞ്ചന മേരവണിഗെ പരിപാടിയിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കാലിക്കശാപ്പിൽ ഏർപ്പെടുന്നവർ അതിന്റെ അനന്തരഫലം അനുഭവിക്കുമെന്ന് പറഞ്ഞ മുഖ്യപ്രഭാഷകൻ

പുനീത് “പശുവിനെ അറുക്കുന്നവന്റെ തലയും ഉടലിൽ കാണില്ല” എന്ന് ഭീഷണി മുഴക്കിയിരുന്നു.

പരിപാടിയുടെ സംഘാടകൻ എന്ന നിലയിലാണ് സമ്പത്തിനെ പ്രതി ചേർത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here