കാഞ്ഞങ്ങാട്ടെ വിദ്വേഷ മുദ്രാവാക്യം: കൂടുതൽ പേർക്കെതിരെ നടപടിയുമായി യൂത്ത് ലീഗ്

0
173

കോഴിക്കോട്: കാഞ്ഞങ്ങാട് നടന്ന മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുമായി യൂത്ത് ലീഗ്. സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുദ്രാവാക്യം വിളിച്ച അബ്ദുൽ സലാമിനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

മുദ്രാവാക്യം ഏറ്റുവിളിച്ച കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ ഫവാസ്, അജ്മൽ, അഹമ്മദ് അഫ്‌സൽ, സാബിർ, സഹദ് എന്നിവരെക്കൂടി സസ്‌പെൻഡ് ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. അച്ചടിച്ച് വിതരണം ചെയ്ത മുദ്രാവാക്യങ്ങൾ വിളിക്കാൻ ചുമതലപ്പെടുത്തിയവരല്ലാത്തവർ മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയ വൈറ്റ് ഗാർഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here